Saturday, July 31, 2021
Home Gulf മലയാളി ഹോട്ടൽ ഉടമയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ഹോട്ടൽ ഉടമയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മണ്ണൂർ അവകണ്ട സ്വദേശിയായ ഹോട്ടൽ ഉടമയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നലയിൽ കണ്ടെത്തി. മണ്ണൂർ വെസ്റ്റ് അവകണ്ട തൊഴുത്തുംകാട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ സുന്ദരൻ (52) ആണ് മരിച്ചത്.

ബർ ദുബായിലെ താമസസ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡിസംബറിൽ നാട്ടിലേക്കു വരാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാരംഭിച്ചു.

അമ്മ: സ്വയംപ്രഭ. സഹോദരങ്ങൾ: പങ്കജാക്ഷൻ, വിനയദാസൻ, ഹരിദാസൻ, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി.

Most Popular