Saturday, July 24, 2021
Home Gulf സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

നജ്‌റാൻ: സൗദിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശി അമൃത മോഹനാ(31)ണ് മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷറൂറ ആശുപത്രിയിലും പിന്നീട് നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാനുള്ള  ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. അഞ്ച് വർഷമായി ഇവിടെ ജോലിയിലുണ്ട് അമൃത.

മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സൗദിയിൽ സംസ്കരിക്കും. പിതാവ്: മോഹൻ. മാതാവ്: കനകമ്മ. ഭർത്താവ്: അവിനാശ്.

Most Popular