Monday, July 26, 2021
Home Gulf ഐസിഎ അനുമതിയില്ലാതെ യുഎഇയിലെത്തിയ മലയാളികളെ ഇന്ന് തിരിച്ചയക്കും

ഐസിഎ അനുമതിയില്ലാതെ യുഎഇയിലെത്തിയ മലയാളികളെ ഇന്ന് തിരിച്ചയക്കും

അബുദാബി: ഐസിഎ അനുമതിയില്ലാതെ ഇത്തിഹാദ് വിമാനത്തിൽ അബുദാബി രാജ്യാന്തരവിമാനത്താവളത്തിലെത്തിയ നാല് പേരെ ഇന്ന് നാട്ടിലേക്ക് തിരിച്ചയക്കും. യുഎഇയിലേക്ക് എത്തുന്നവർക്ക് ഐസിഎ അനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലുള്ള ആശയക്കുഴപ്പം നിലനിൽക്കെ അബുദാബിയിലെത്തിയ അഞ്ച് മലയാളികൾ വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യാത്രാനുമതി ഇല്ലെന്നതിനാൽ ഇവർക്ക് എമിഗ്രേഷൻ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇവരിലൊരാളെ പിന്നീട് അനുമതി ശരിയായതിനെ തുടർന്ന് പുറത്തിറങ്ങാൻ അനുവദിച്ചു. ബാക്കി നാല് പേരെ ഇന്ന് ദുബായിൽ നിന്ന് നാട്ടിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുമെന്നാണ് അധികൃതർ അറിയിച്ചത്. യാത്രാചെലവ് ഇത്തിഹാദ് വഹിക്കും.

യുഎഇ റസിഡൻസി വിസയുള്ളവർക്ക് അബുദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐസിഎ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പിനെ തുടർന്നായിരുന്നു ഇവർ യാത്ര തിരിച്ചത്.

Most Popular