Monday, April 19, 2021
Home Gulf പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫ മരിച്ചു. 48 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഫഹേലില്‍ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം.

സബാനിലെ കുവൈത്ത് പ്ളാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ്. കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ.കെ.എം.എ മാഗ്‌നറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. സലീനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്

Most Popular