Tuesday, September 21, 2021
Home Gulf ഭാഗ്യം കൈവിട്ടില്ല; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ ഒടുവിൽ...

ഭാഗ്യം കൈവിട്ടില്ല; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ ഒടുവിൽ കണ്ടെത്തി

അബുദാബി:ഭാഗ്യം കൈവിട്ടില്ല. ലോകമെമ്പാടും തിരഞ്ഞ ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെയാണ് കണ്ടെത്തിയത്. ഖത്തറിലെ പ്രവാസി മലയാളിയായ സനൂപ് സുനില്‍ ജൂലൈ 13ന് എടുത്ത 183947 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 32 വയസുകാരനായ സനൂപ് തന്റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ് സനൂപ്.

ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് സനൂപ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സനൂപ് . ഒരു സുഹൃത്തിനൊപ്പം തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നെങ്കിലും രണ്ടാം സമ്മാനം പ്രഖ്യാപിച്ചപ്പോഴേക്കും നറുക്കെടുപ്പ് അവസാനിച്ചെന്ന് കരുതി അദ്ദേഹം പിന്നീട് ബാക്കി കാണാന്‍ ശ്രമിച്ചില്ല. ഒന്നാം ലഭിച്ച വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് സനൂപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതുകൊണ്ടുതന്നെ ലഭിച്ചതുമില്ല.

നാട്ടിലെ മൊബൈല്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാര്‍ഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പാണ് ശനിയാഴ്‍ച രാത്രി നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുകയാണ്.

Most Popular