Tuesday, September 21, 2021
Home Gulf കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ള സലാലയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു.

കോഴിക്കോട് കക്കാട്ടിൽ നിറ്റൂർ, പനയം കൊട്ടുമ്മൽ മൊയ്‌ദുഹാജിയുടെയും ഹലീമ യുടെയും മകനാണ്. ഭാര്യ ഫസീല, മകൾ ഫയ്‌ഹാ, സഹോദരൻ
മഹമൂദ് (മസ്കറ്റ്).

സലാലയിൽ അൽ അഖ്‌മാർ ഹോൾസെയിൽ എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം നാട്ടിലേക്കു അയയ്ക്കും.

Most Popular