Saturday, April 17, 2021
Home Gulf മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി നഴ്സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ആശുപത്രിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഒരു മാസം മുമ്പാണ് രാജിമോള്‍ നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ജോലിക്ക് എത്തിയത്. ഭര്‍ത്താവ്: എം.ആര്‍. അഖില്‍. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്.

 

Most Popular