Thursday, June 17, 2021
Home Gulf മര്‍ഹബയാ യാ ഖൈറുല്‍ വത്വന്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

മര്‍ഹബയാ യാ ഖൈറുല്‍ വത്വന്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

ദോഹ: ഖത്തറിന് ആദരമായി മര്‍ഹബയാ യാ ഖൈറുല്‍ വത്വന്‍ ഗാനം സമൂഹ മാധ്യമ മങ്ങളില്‍ ശ്രദ്ധേയം . ഖത്തര്‍ കെ എം സി സിയും റേഡിയോ സുനോയും ചേര്‍ന്നൊരുക്കിയ ഗാനം ഇതിനോടകം ഖത്തര്‍ പ്രവാസികള്‍ ഏറ്റെടുത്തു കഴിഞ്ഞു .

പ്രസിദ്ധ കവി GP കുഞ്ഞബ്ദുള്ള ചാലപ്പുറം രചനയ്ക്ക് ഈണം പകര്‍ന്നത് സയീദ് മുടവന്തേരിയാണ് .
മഷ്ഊദ് തങ്ങള്‍ ,നൗഷാദ് കുമ്മങ്കോട് ,ഹിബാ ഷംന എന്നിവര്‍ ചേര്‍ന്നാണ് ആലപാനം.
ഗാനറിക്കാര്‍ഡിങ്ങ് – അല്‍ തൂവ്വസ്റ്റുഡിയൊയും ചിത്രികരണം അല്‍ റഹീപ് മീഡിയയുമാണ്. ചിത്രസംയോജനം – മജീദ് റയാന്‍
ഷമീല്‍ A. J എന്നിവര്‍ നിര്‍വ്വഹിച്ചു. എസ് എ എം ബഷീര്‍ ആശയവും ആവിഷ്‌ക്കാരവും നിര്‍വ്വഹിച്ച ഈ ആല്‍ബത്തിന്റെ
അസോസിയറ്റ് – സ്‌പോണ്‍സര്‍ ജാഫര്‍ ജാതിയേരി ആണ്.
ജി.പി. ചാലപ്പുറം ,സയീദ് മുടവന്തേരി ടീമിന്റെ ഖത്തറിനെപ്പറ്റിയുള്ള രണ്ടാമത്തെ ഗാനമാണിത്.
മാര്‍ച്ചിങ്ങ് സോങ്ങിന്റെ താളത്തില്‍ രചിക്കപ്പെട്ട ഈ ഗാനം ചുരുങ്ങിയ വരികളില്‍ ഖത്തര്‍ എന്ന രാജ്യത്തിന്റെയും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദിന്റെയും സ്വഭാവ സവിശേഷതകള്‍ വര്‍ണ്ണിക്കുന്ന മനോഹരമായ ഗാനമാണ് മര്‍ഹബ യാ ഖൈറുല്‍ വത്വന്‍. പ്രാസഭംഗി, ഈണം , ആവിഷ്‌ക്കാര വൈവിധ്യം എന്നിവ കൊണ്ട് ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഇറക്കപ്പെട്ട ആല്‍ബങ്ങളില്‍ ജന ഹൃദയം കീഴടക്കി മുന്നേറുകയാണ് മര്‍ഹബ യാ ഖൈറുല്‍ വത്വന്‍

Most Popular