Wednesday, June 23, 2021
Home Gulf സൗദി അറേബ്യയില്‍ ബാങ്ക് വിളിക്കുന്നതിനിടെ പള്ളി ജീവനക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി

സൗദി അറേബ്യയില്‍ ബാങ്ക് വിളിക്കുന്നതിനിടെ പള്ളി ജീവനക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ജിദ്ദയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിലാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60-കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ചത്.

കഴുത്തില്‍ പലതവണ കുത്തിയ ശേഷം കഴുത്തറക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Most Popular