Friday, April 23, 2021
Home Gulf മക്കയിലെ ഹറം പളളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍

മക്കയിലെ ഹറം പളളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍

മക്ക: ഹറം പളളിയിലുടെ വാതിലിലേക്ക് കാര്‍ അതിവേഗം ഇടിച്ചുകയറ്റിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും അപകടത്തില്‍ തകര്‍ന്നു. ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. ഹറമിന്റെ തെക്ക് ഭാഗത്തിലൂടെ അതിവേഗം വന്ന കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ വാതിലില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാര്‍ നിയന്ത്രണം വിട്ട് പായുന്ന ഉടന്‍ തന്നെ സുരക്ഷ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാര്‍ ഉടന്‍ തന്നെ അപകട സ്ഥലത്ത് നിന്നും നീക്കി.

Most Popular