Tuesday, May 18, 2021
Home Gulf കുവൈത്ത് പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും കുവൈത്തിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

കുവൈത്ത് പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും കുവൈത്തിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബയും ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ സബയുംരാജ്യത്തെ വടക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കേന്ദ്രങ്ങളിലെ കമാന്‍ഡര്‍മാരുമായി ചര്‍ച്ചനടത്തുകയും പ്രവര്‍ത്തന രീതികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ശ്രദ്ധ നല്‍കിയെന്നും കുവൈത്ത് സൈനിക മാര്‍ഗനിര്‍ദേശ സമിതിയും പബ്ലിക്ക് റിലേഷന്‍സ് വകുപ്പും അറിയിച്ചു. സൈന്യവും പൊലീസും തമ്മിലുളള ഏകോപനത്തെ കൂടാതെ രണ്ട് മന്ത്രാലയങ്ങള്‍ തമ്മിലുളള സഹകരണത്തിന്റെ പ്രധാന്യത്തെ സംബന്ധിച്ചും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചു.

Most Popular