ഖത്തറില്‍ മാസ്‌ക്ക് ധരിക്കാത്ത 174 പേര്‍ക്കെതിരെ നടപടി

gulf-corona-mask

ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 174 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂഷനു റഫര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ 6,856 പേരെ പിടികൂടിയിട്ടുണ്ട്. വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അതേസമയം, ഹോം ക്വാറന്റീന്‍ ലംഘിച്ച അഞ്ചു പേരെയും അധികൃതര്‍ ഇന്ന് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പടരുന്നത് തടരാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ അധികാരികളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.