Saturday, May 15, 2021
Home Gulf ഖത്തറില്‍ പുരുഷന്മാരുടെ മസാജ് പാര്‍ലറുകള്‍ക്ക് നിബന്ധനകളുമായി മന്ത്രാലയം

ഖത്തറില്‍ പുരുഷന്മാരുടെ മസാജ് പാര്‍ലറുകള്‍ക്ക് നിബന്ധനകളുമായി മന്ത്രാലയം

ദോഹ: ഖത്തറില്‍ പുരുഷന്മാര്‍ക്ക് മസാജ് സേവനങ്ങള്‍ നല്‍കുന്ന സെന്ററുകള്‍ക്കുള്ള പുതിയ വ്യവസ്ഥകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മന്ത്രാലയം പ്രഖ്യാപിച്ച പ്രധാന വ്യവസ്ഥകളും നിബന്ധനകളും:

* മസാജ് സെന്ററുകള്‍ക്ക് മുന്നില്‍ ഗ്ലാസ് ഡോര്‍ ഉണ്ടായിരിക്കണം. സെന്ററിനുള്ളിലെ ആളുകളെയും വസ്തുക്കളെയും വ്യക്തമായി കാണാന്‍ സാധിക്കാത്ത തരത്തിലുള്ള വാതിലുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

* ബാര്‍ബര്‍ ഷോപ്പ് സേവനങ്ങളില്‍ നിന്ന് മാറി മസാജ് സേവനങ്ങള്‍ പ്രത്യേകമായി നടത്തുക.

* രാവിലെ എട്ടിനും രാത്രി ഒന്‍പതിനും ഇടയില്‍ പ്രവര്‍ത്തി സമയം ക്രമീകരിക്കുക.

* ജീവനക്കാരുടെ വ്യക്തിഗത ശുചിത്വം ഉറപ്പാക്കുക. ഷോപ്പ് വൃത്തിയാക്കുകയും ഉപകരണങ്ങള്‍ അണുവിമുക്തമാക്കുകയും വേണം. കൊവിഡ് പ്രതിരോധ- മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക.

* ജീവനക്കാര്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തരാണെന്നും മസാജ് സേവനങ്ങള്‍ നല്‍കാന്‍ യോഗ്യരാണെന്നും തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍
ഉറപ്പാക്കുക.

Most Popular