Tuesday, June 22, 2021
Home Gulf ഖത്തറിലേക്ക് അനധികൃതമായി വന്യ മൃഗങ്ങളെ കടത്തികൊണ്ടു വന്നാല്‍ കടുത്ത ശിക്ഷയെന്ന് പരിസ്ഥിതി മന്ത്രാലയം

ഖത്തറിലേക്ക് അനധികൃതമായി വന്യ മൃഗങ്ങളെ കടത്തികൊണ്ടു വന്നാല്‍ കടുത്ത ശിക്ഷയെന്ന് പരിസ്ഥിതി മന്ത്രാലയം

ദോഹ: ഖത്തറിലേക്ക് അനധികൃതമായി വന്യ മൃഗങ്ങളെ കടത്തികൊണ്ടു വന്നാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം . വന്യ മൃഗങ്ങളെ രാജ്യത്തെത്തിക്കണമെങ്കില്‍ ലൈസന്‍സുകള്‍
മൃഗങ്ങളെ കൊ ണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ കരസ്ഥമാക്കിയിരിക്കണം.

രാജ്യത്ത് ഇത്തരത്തില്‍ അനധികൃതമായി വന്യമൃഗങ്ങളുടെ ഇടപാടുകള്‍ നടത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തര്‍ 2019 നിയമം നമ്പര്‍ (10) മുഖാന്തരമാണ് ഈ രംഗത്തെ നിയമ ലംഘനങ്ങള്‍ പിടിക്കപ്പെടുന്നത്.

രാജ്യത്ത് ശൈത്യ കാലം ആരംഭിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട പരിശോധനകളും നിരീക്ഷണങ്ങളും കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Most Popular