Saturday, May 15, 2021
Home Gulf സ്​പോൺസർഷിപ്പ്​ സ​മ്പ്രദായം നിർത്തലാക്കല്‍ സംബന്ധിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം

സ്​പോൺസർഷിപ്പ്​ സ​മ്പ്രദായം നിർത്തലാക്കല്‍ സംബന്ധിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കല്‍ സംബന്ധിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തെ തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കുന്നതിനും വികസിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ മന്ത്രാലയം ആവിഷ്‌കരിക്കുകയാണെന്നും അവ തയ്യാറായാല്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട എന്ത് വിവരവും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ളവ മാത്രമേ വിശ്വസിക്കാവൂ എന്നും പങ്കുവെക്കാന്‍ പാടുള്ളൂ എന്നും മന്ത്രാലയ വക്താവ് നാസര്‍ അല്‍ഹസാനി ഔദ്യോഗിക ട്വീറ്ററിലൂടെ വിശിദീകരിച്ചു.

ചൊവ്വാഴ്ചയാണ് സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കാനും പകരം തൊഴിലുടമകളും ജീവനക്കാരും തമ്മില്‍ പുതിയ കരാറുണ്ടാക്കാനും പദ്ധതിയിടുന്നുവെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അതു പ്രഖ്യാപിക്കുമെന്നും അറബിക് ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി ലോകതലത്തിലുള്ളവ അടക്കം നിരവധി പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാനവ വിഭവശേഷി മന്ത്രാലയം സത്യാവസ്ഥ വിശദീകരിച്ചത്.

Most Popular