Wednesday, August 4, 2021
Home Gulf ഖത്തറിൽ നിയമലംഘനം നടത്തിയ 154 വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്ത് മന്ത്രാലയം

ഖത്തറിൽ നിയമലംഘനം നടത്തിയ 154 വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്ത് മന്ത്രാലയം

ദോഹ: ഖത്തറിൽ നിയമലംഘനം നടത്തിയ 154 വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കുകളാണ് വാണിജ്യ മന്ത്രാലയം പുറത്തു വിട്ടത്.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നടത്തുന്ന പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി നിയമലംഘനങ്ങൾ പിടിക്കപ്പെട്ടു. വൃത്തിയില്ലായ്മ, കോവിഡ് പ്രോട്ടോകോൾ ലംഘനം, അറബിക് ഭാഷയിലെ ഇൻവോയിസുകളുടെ അഭാവം, വില വിവര പട്ടികയുടെ പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയവയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. രാജ്യത്തെ മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ ട്വിറ്ററിറിലൂടെ അറിയിച്ചു.

Most Popular