റിയാദ് ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന ആക്രമണ ശ്രമം വിഫലമാക്കുകയായിരുന്നു.

റിയാദിലെ ആകാശത്ത് തീഗോളം ദൃശ്യമായതായി നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹൂതികളുടെ ആക്രമണശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും സൗദി അറേബ്യ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്. ഇവയും അറബ് സഖ്യസേന പ്രതിരോധിക്കുകയായിരുന്നു.