Tuesday, May 18, 2021
Home Gulf ഖത്തറില്‍ മൊബൈല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയ യുവാവിന് പതിനായിരം റിയാല്‍ പിഴ

ഖത്തറില്‍ മൊബൈല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയ യുവാവിന് പതിനായിരം റിയാല്‍ പിഴ

ദോഹ: ഖത്തറില്‍ മൊബൈല്‍ ഫോണിലൂടെ മോശം സന്ദേശമയച്ച യുവാവിന് ക്രിമിനല്‍ കോടതി പതിനായിരം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ അറിയപ്പെടുന്ന നിയമ വിദഗ്ദന്‍ മുബാറക് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തിയാണ് ഇക്കാര്യം സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് പറഞ്ഞത്. രാജ്യത്ത് സൈബര്‍ ക്രൈം നിരക്ക് വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയിലൂടെ വിദ്വേഷ പ്രചാരണം, ഭീഷണി, അശ്‌ളീല സന്ദേശങ്ങള്‍ എന്നിവ ഷെയര്‍ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. നിലവില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും അന്‍പതിനായിരം റിയാല്‍ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ ഖത്തറിലെ അധികൃതര്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ നിരന്തരം ബന്ധപെടുന്നവര്‍ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളേണ്ട സമയമാണ് ഇതെന്നും അല്‍ സുലൈത്തി അല്‍ റയ്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Most Popular