Friday, June 18, 2021
Home Gulf അല്‍ ഷഹാനിയയില്‍ പരിശോധനാ ക്യാമ്പെയിന്‍ ശക്തമാക്കി ഖത്തര്‍ വാണിജ്യ മന്ത്രാലയം

അല്‍ ഷഹാനിയയില്‍ പരിശോധനാ ക്യാമ്പെയിന്‍ ശക്തമാക്കി ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ അല്‍ ഷഹാനിയയില്‍ പരിശോധനാ ക്യാമ്പെയിന്‍ ശക്തമാക്കി വാണിജ്യ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ക്യാമ്പെയിന്‍ നടത്തുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും മറ്റ് പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങളും പ്രമേയങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനും അല്‍ ഷഹാനിയയിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് 37 ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2015 ലെ നമ്പര്‍ 5 പ്രകാരം നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം തടയുന്നതിനുള്ള പരിശോധനകള്‍ തുടര്‍ന്നും ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാണിജ്യ മന്ത്രാലയം അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് www.moci.gov.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയം എല്ലാ വ്യാപാരികളോടും കടയുടമകളോടും അഭ്യര്‍ത്ഥിച്ചു.

രജിസ്ട്രേഷനും വാണിജ്യ ലൈസന്‍സിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ 16001 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

Most Popular