
ഖത്തര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; നൂറിലധികം പേരെ കൂടി അറസ്റ്റ് ചെയ്തു
HIGHLIGHTS
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതിന് അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
ദോഹ: ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതിന് അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇന്നും നൂറിലധികം പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിനാണ് 106 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ഇതോടെ മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 5,359 ആയി. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച് 1990 ലെ കാബിനറ്റ് തീരുമാനവും 17-ാം നമ്പര്‍ നിയമവും അനുസരിച്ചാണ് നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയെന്ന് ഖത്തര്‍ ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു.