
കോവിഡ്: ഖത്തറില്‍ വീണ്ടും നിയമലംഘനം; 100 പേര്‍ക്കെതിരെ നിയമനടപടി
HIGHLIGHTS
മാസ്ക് ധരിക്കാത്തതിന് 100 പേര്‍ക്കെതിരെ കൂടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയമനടപടി സ്വീകരിച്ചു
ദോഹ :മാസ്ക് ധരിക്കാത്തതിന് 100 പേര്‍ക്കെതിരെ കൂടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.
1990-ലെ കാബിനറ്റ് തീരുമാനത്തിലെ 17-ാം നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുക. മാസ്ക് ധരിക്കാത്തതിന് 2,319 പേരെയും, വാഹനങ്ങള്‍ക്കുള്ളില്‍ അധികം ആളുകളെ കയറ്റിയതിന് 153 പേര്‍ക്കെതിരെയും ഇതുവരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.