X
ഖത്തറിലെ കോവിഡ് ;കര്‍ശന നടപടിയുമായി അധികൃതര്‍

ഖത്തറിലെ കോവിഡ് ;കര്‍ശന നടപടിയുമായി അധികൃതര്‍

personTF access_timeMonday November 30, 2020
HIGHLIGHTS
ഖത്തറില്‍ കോവിഡ പ്രതിരോധത്തിനെതിരായ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്

ദോഹ: ഖത്തറില്‍ കോവിഡ പ്രതിരോധത്തിനെതിരായ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും കൂടി 2,164 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

കോവിഡ് മഹാമാരി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതോടുകൂടി കര്‍ശന നിയന്ത്രണണങ്ങളും പരിശോധനകളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 169 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ നാല് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിനാണ്. ഖത്തറില്‍ ഡ്രൈവറടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് മാത്രമേ കാറുകളില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. കോവിഡ വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും സംരക്ഷണം നേടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

SHARE :
folder_openTags
content_copyCategory