Friday, May 14, 2021
Home Gulf ഖത്തറില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നൂറിലധികം പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയം 138 പേരെ കൂടി ഇന്ന് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. അതേസമയം, വാഹനത്തില്‍ ആളുകളുടെപരിധി ലംഘിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ പരിധി നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും നിയമ ലംഘനങ്ങള്‍ വര്‍ധിക്കുകയാണ്.

നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ 17-ാം നമ്പര്‍ നിയമ പ്രകാരം നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുക.

അതേസമയം, രാജ്യത്ത് ഇതുവരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 3,983 പേര്‍ക്കെതിരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 252 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Most Popular