Saturday, July 24, 2021
Home Gulf അന്തരീക്ഷത്തിൽ കൊവിഡിന്റെ സാന്നിധ്യം കണ്ടെത്താൻ ഖത്തർ പ്രത്യേക പഠനം നടത്തുന്നു

അന്തരീക്ഷത്തിൽ കൊവിഡിന്റെ സാന്നിധ്യം കണ്ടെത്താൻ ഖത്തർ പ്രത്യേക പഠനം നടത്തുന്നു

ദോഹ: അന്തരീക്ഷത്തിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ ഖത്തർ ഫൗണ്ടേഷനും ഖത്തർ നാഷനൽ റിസേർച്ച് ഫണ്ടും സംയുക്തമായി പുതിയ പഠനം ആരംഭിക്കുന്നു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊവിഡ് നിർണയം നടത്തുന്നത്. പ്രാഥമികഘട്ടത്തിൽ ഉപരിതലവായു, ജല സാമ്പിളുകൾ എന്നിവ ശേഖരിച്ചായിരിക്കും വൈറസ് സാന്നിധ്യം പരിശോധിക്കുക. വൈറസ് ബാധയുടെ സമ്പർക്ക ശൃംഖല കണ്ടെത്താൻ ഈ പഠനം സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഈ പഠനത്തിലൂടെ അന്തരീക്ഷത്തിലെ വൈറസിന്റെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. തന്മൂലം വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികൾ മുൻകൂട്ടി നടപ്പാക്കാൻ സാധിക്കും.

കൂടാതെ, രോഗബാധയുള്ളയാളുമായി ബന്ധപ്പെട്ട പരിസരവും ഉപരിതലവും ഇത്തരത്തിൽ പരിശോധിക്കുന്നത് സമ്പർക്ക പട്ടികയിൽ വ്യക്തത വരുത്താൻ സഹായിക്കുമെന്നും ഖത്തർ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു.

Most Popular