Friday, June 18, 2021
Home Gulf ഖത്തറില്‍ കോവിഡ് വാക്സിന്‍ ഇന്നെത്തും; നിര്‍ദേശങ്ങള്‍ നല്‍കാന്‍ മൈക്രോസൈറ്റ്

ഖത്തറില്‍ കോവിഡ് വാക്സിന്‍ ഇന്നെത്തും; നിര്‍ദേശങ്ങള്‍ നല്‍കാന്‍ മൈക്രോസൈറ്റ്

ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്‍ വിതരണം സുഗമമാക്കാന്‍ മൈക്രോസൈറ്റ് സജ്ജീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. അമേരിക്ക ആസ്ഥാനമായുള്ള ഫൈസര്‍ ബയോടെക്കിന്റെ വാക്സിന്‍ വിതരണം ചെയ്യുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി ആദ്യ ബാച്ച് കോവിഡ് വാക്സിന്‍ ഇന്നെത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

പൊതുജനാരോഗ്യ മന്ത്രാലയം മൈക്രോസൈറ്റ് സജ്ജീകരിച്ചത്. മന്ത്രാലയം തീരുമാനിച്ച ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. സ്വദേശികള്‍ക്കും, പ്രവാസികള്‍ക്കും വാക്സിനുകള്‍ ഖത്തര്‍ സൗജന്യമായി നല്‍കും.

വാക്സിന് പരിഗണന നല്‍കുന്ന വിഭാഗം, വാക്സിന്‍ എടുക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ തുടങ്ങിയവയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Most Popular