Wednesday, June 23, 2021
Home Gulf ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; അറുന്നൂറിലധികം പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; അറുന്നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 609 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്.

545 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് 42 പേര്‍ പിടിയിലായി. സാമൂഹിക അകലം പാലിക്കാത്തതിന് 11 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 11 പേര്‍ക്കെതിരെയും മന്ത്രാലയം നടപടിയെടുത്തു. പിടിയിലായ നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Most Popular