Wednesday, June 23, 2021
Home Gulf ഖത്തറിലെ മുഷൈരിബ്‌ ട്രാമില്‍ ഇതുവരെ സഞ്ചരിച്ചത് ഒരു ലക്ഷം പേര്‍

ഖത്തറിലെ മുഷൈരിബ്‌ ട്രാമില്‍ ഇതുവരെ സഞ്ചരിച്ചത് ഒരു ലക്ഷം പേര്‍

ദോഹ: ഒരു വര്‍ഷത്തിനിടെ ഖത്തറിലെ മുഷൈരിബ്‌ ഡൗണ്‍ടൗണ്‍ ദോഹ ട്രാമില്‍ സഞ്ചരിച്ചത് ഒരുലക്ഷം യാത്രക്കാര്‍. 2019 ഡിസംബര്‍ 30-ന് പ്രവര്‍ത്തനം തുടങ്ങിയ ട്രാം മാര്‍ച്ച് പകുതി മുതല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചെങ്കിലും സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു.
30 ശതമാനം ശേഷിയിലാണ് ട്രാം വീണ്ടും ട്രാക്കില്‍ സജീവമായത്. മുഷൈരിബ്‌ മ്യൂസിയം സ്റ്റേഷന്‍ മുതല്‍ അല്‍ കഹ്രബ സ്ട്രീറ്റ്, സിക്കത്ത് അല്‍ വാദിയിലൂടെ ഹെറിറ്റേജ് ക്വാര്‍ട്ടര്‍ വരെയാണ് ട്രാമിന്റെ സര്‍വീസ്. ഒരേ സമയം 100 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള, ലൂപ് ട്രാക്ക് സംവിധാനത്തിലുള്ള ട്രാം രണ്ട് കിലോമീറ്ററിലാണ് സര്‍വീസ് നടത്തുന്നത്. പരിസ്ഥിതി സൗഹൃദമായാണ് ട്രാമിന്റെ പ്രവര്‍ത്തനങ്ങള്‍. അടുത്തിടെ മുഷൈരിബ്‌ ട്രാമിനും ട്രാമിന്റെ നിര്‍മാതാക്കളായ കാലിഫോര്‍ണിയ ട്രാം കമ്പനി ടി.ഐ.ജിക്കും മികച്ച നിര്‍മാണത്തിനും പരിസ്ഥിതി-സുസ്ഥിരത സംരംഭത്തിനുമുളള ഗ്ലോബല്‍ ലൈറ്റ് റെയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Most Popular