Saturday, April 17, 2021
Home Gulf ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെ മുഹറം 1

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെ മുഹറം 1

റിയാദ്: ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഹിജ്‌റ വര്‍ഷാരംഭമായ മുഹറം 1 നാളെയായിരിക്കും. ഹോത്ത സുദൈറിലും തുമൈറിലും മുഹറ മാസപ്പിറവി ദൃശ്യമായതായി സൗദി അധികൃതര്‍ അറിയിച്ചു. കേരളത്തിലും മുഹറം 1 നാളെയാണെന്ന് ഖാദിമാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ആഗസ്ത് 29ന് (ശനി) ആയിരിക്കും.

അതേ സമയം, ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വെള്ളിയാഴ്ച്ച ആയിരിക്കും ഹിജ്‌റ വര്‍ഷം ആരംഭിക്കുകയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നിന്റെ അവധി ഒമാനില്‍ ഞായറാഴ്ച്ചയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular