Thursday, September 23, 2021
Home Gulf ഒമാനില്‍ മുഹറം ഒന്ന് ചൊവ്വാഴ്ച; പൊതുഅവധി

ഒമാനില്‍ മുഹറം ഒന്ന് ചൊവ്വാഴ്ച; പൊതുഅവധി

മസ്‌കത്ത് ∙ ഒമാനില്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി മുഹറം ഒന്ന് ചൊവ്വാഴ്ച (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം.
മുഹറം ഒന്നിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒമാനില്‍ മാസപ്പിറവി കാണുന്ന മുറയ്ക്കാണ് രാജ്യത്ത് ഹിജ്റ വര്‍ഷാരംഭം ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് പ്രഖ്യാപിക്കുന്നത്.  ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് തൊഴില്‍ മന്ത്രാലയം ഹിജ്‌റ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

 

Most Popular