Monday, June 14, 2021
Home Gulf ദേശീയ ദിനാഘോഷം; ഖത്തര്‍ അമീറിന് ആശംസകളുമായി അന്താരാഷ്ട്ര നേതാക്കള്‍

ദേശീയ ദിനാഘോഷം; ഖത്തര്‍ അമീറിന് ആശംസകളുമായി അന്താരാഷ്ട്ര നേതാക്കള്‍

ദോഹ: ഡിസംബര്‍ 18ന് നടന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് കൂടുതല്‍ ദേശീയ നേതാക്കളുടെ ആശംസകള്‍ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങള്‍ വരെയും അമീറിന് നിരവധി നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, എസ്തോണിയന്‍ പ്രസിഡന്റ് ക്രിസ്റ്റി കലയോലിദ്, പോര്‍ച്ചുഗല്‍ പ്രസിഡന്റ് റെബെലോ ഡിസൂസ, വിയെറ്റ്നാം പ്രസിഡന്റ് നുജിയാണ് യൂ ട്രൂങ്ക് എന്നിവരാണ് കഴിഞ്ഞ ദിവസം അമീറിന് ദേശീയ ദിന ആഘോഷങ്ങളുമായി ബന്ധപെട്ട് അനുമോദനം അറിയിച്ചത്.

അതേസമയം, അന്തരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ പ്രതിച്ഛായക്ക് മാറ്റു കൂട്ടാന്‍ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങള്‍ വലിയ പങ്കു വഹിച്ചെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി ചൂണ്ടിക്കാട്ടി.

Most Popular