Saturday, May 15, 2021
Home Gulf ഖത്തറിനെ പ്രശംസിച്ച് ഇറാന്‍ വൈസ് പ്രസിഡന്റ് രംഗത്ത്

ഖത്തറിനെ പ്രശംസിച്ച് ഇറാന്‍ വൈസ് പ്രസിഡന്റ് രംഗത്ത്

ടെഹ്‌റാന്‍: ദേശീയ ദിനാഘോഷത്തിനിടെ ഖത്തര്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഇറാന്‍ വൈസ് പ്രസിഡന്റ്റ് രംഗത്ത്. ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജെഹാന്‍ഗിരിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയെ പ്രശംസിച്ചത് രംഗത്തെത്തിയത്.

ഖത്തറും ഇറാനും തമ്മില്‍ പാരമ്പര്യമായി സൗഹൃദം പങ്കു വയ്ക്കുന്ന രാഷ്ട്രങ്ങളാണ്. ഇരു രാഷ്ട്രങ്ങളും അടിയന്തര സാഹചര്യങ്ങളില്‍ പരസ്പര സഹായങ്ങള്‍ ചെയ്യുകയും സഹകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ ലോകകപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ഇറാന്റെ സമ്പൂര്‍ണ പിന്തുണ ഖത്തറിനുണ്ടാവുമെന്നും ജെഹാന്‍ഗിരി ട്വിറ്ററില്‍ കുറിച്ചു. ഇറാനില്‍ കൊവിഡ് പൊട്ടിപ്പുറപെട്ടപ്പോള്‍ സഹായവുമായി ഓടിയെത്തിയ ആദ്യ രാഷ്ട്രം ഖത്തറായിരുന്നുവെന്നും ജെഹാന്‍ഗിരി ഓര്‍മിച്ചു. ‘ഇറാന്‍ ഫ്രണ്ട് പേജ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular