ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് ഇല്ലാത്തത് കാരണം നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്കാന് സുപ്രിം കോടതി ഉത്തരവ്. ഇന്നായിരുന്നു നീറ്റ് പരീക്ഷാ ഫലം പ്ര്യാഖ്യാപിക്കേണ്ടിയിരുന്നത്. പരീക്ഷാഫലം 16-ലേക്ക് മാറ്റാനും സുപ്രിംകോടതി നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ നല്കിയ ഹരജിയിലാണ് ഉത്തരവ്.
കോവിഡ് ചികിത്സിയലിരുന്നവര്ക്കും കണ്ടെയിന്മെന്റ് സോണിലായിരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കും. വിമാന സര്‍വീസ് ഇല്ലാത്തതിനാലായിരുന്നു വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്.