X
തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സൗദി

തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സൗദി

personTF access_timeWednesday January 13, 2021
HIGHLIGHTS
സൗദി അറേബ്യ തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു

റിയാദ്: സൗദി അറേബ്യ തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു. പുതിയ മാറ്റം അനുസരിച്ച് ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത
മാര്‍ഗങ്ങളിലൂടെയാകണം. ഇടനിലക്കാര്‍ക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമ വിരുദ്ധമാണ്. പരിഷ്‌കരിക്കുന്ന തൊഴില്‍ നിയമത്തില്‍ ഇത്തരം രീതിക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴയായി ഈടാക്കുക. ഇതിനായി തൊഴില്‍ നിയമത്തിലെ 231 ആം അനുഛേദത്തില്‍ മാറ്റം വരുത്തും. തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്മെന്റ് ഫീ തൊഴിലുടമ തന്നെ അടക്കണം. ഇഖാമ ഫീസും തൊഴിലാളിക്കായി രാജ്യം അടക്കാന്‍ പറയുന്ന മറ്റു ഫീസുകളും തൊഴിലുടമ തന്നെ അടക്കണം. നാട്ടിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും തൊഴിലുടമയുടെ ബാധ്യതയാണ് അമ്മമാര്‍ക്കുള്ള പ്രസവാവധി പത്താഴ്ചയില്‍ നിന്നും പതിനാലാഴ്ചയായി ഉയര്‍ത്തുക, റീ എന്‍ട്രി ഫീസ് തൊഴിലാളിയില്‍ നിന്നും ഈടാക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് നിയമത്തില്‍ പറയുന്ന പ്രധാന ഭേദഗതികള്‍. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിലവിലെ തൊഴില്‍ നിയമം പരിഷ്‌കരിക്കുക. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ലെ തൊഴിലന്തരീക്ഷം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കും. മതം, വര്‍ഗം, നിറം, ലിംഗം, ഭിന്നശേഷി, വിവാഹം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനം പാടില്ലെന്നും നിയമം പറയുന്നു. കോടതി വിധിയില്ലാതെ ശമ്പളം പിടിച്ചു വെക്കരുത്.തൊഴിലാളിക്കുള്ള താമസം തൊഴിലുടമ ഒരുക്കണം. ശമ്പളം തുടരെ മുടങ്ങിയാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ റദ്ദാക്കാമെന്നും പുതിയ തൊഴില്‍ നിയമങ്ങളില്‍ പറയുന്നു

SHARE :
folder_openTags
content_copyCategory