ദോഹ: രാജ്യത്ത് ഇന്ന് 291 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 180 ആയി. നിലവിൽ 3,061 രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 311 പേർ രോഗമുക്തരായി. ഇതോടെ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 109,142 ആയി. രാജ്യത്തെ രോഗബാധിതരിൽ 383 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇതിൽ 82 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.