Wednesday, May 12, 2021
Home Gulf കോവിഡ് വകഭേദം; ഭയപ്പെടേണ്ടെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

കോവിഡ് വകഭേദം; ഭയപ്പെടേണ്ടെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് ഭയം വേണ്ടെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം തത്സമയ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത് ആണ് ഇക്കാര്യം പറഞ്ഞത്.

പഴയ വൈറസിനെ അപേക്ഷിച്ച് പകര്‍ച്ച ശേഷി കൂടുതലാണ് പുതിയ വൈറസില്‍ കണ്ടുവരുന്നത്. ഇതിന്റെ രോഗ ലക്ഷണങ്ങള്‍ എല്ലാം പഴയ വൈറസിന്റേതിന് തുല്യമാണ്. നിലവില്‍ ബയോഎന്‍ടെക്, മോഡേണ കമ്പനികള്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ പുതിയ വൈറസിനും ഫലപ്രദമാണ്.

ഖത്തറിന്റെ അതേ സമീപനം തന്നെയാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ലോക ആരോഗ്യ സംഘടനക്കുമെന്നും അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് ഇപ്പോള്‍ എത്തിയിരിക്കുന്ന കൊവിഡ് വാക്സിന്‍ നിലവിലെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ പര്യാപ്തമാണെന്നും അല്‍ ബയാത്ത് ചൂണ്ടിക്കാട്ടി. കൂടുതല്‍ വാക്സിനുകള്‍ ഉടന്‍ തന്നെ ദോഹയില്‍ എത്തിച്ചേരുമെന്നും അവര്‍ അറിയിച്ചു

Most Popular