Sunday, September 19, 2021
Home Gulf ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വന്നു

ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വന്നു

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വന്നു. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഇത് ബാധകമാവുക. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച അല്ലെങ്കിൽ കോവിഡ് സുഖം പ്രാപിച്ച പൗരന്മാർക്കും താമസക്കാർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം , രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും. പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസമാണ് ഹോട്ടൽ ക്വാറന്റിൻ. സന്ദര്ശകർക്കും ഇതേ നിബന്ധന ആണ്. വാക്‌സിൻ എടുക്കാത്ത ടൂറിസ്റ്റുകൾ / സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
ജൂണ്‍ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തര്‍ വഴി സൗദി, യു.എ.ഇ എന്നിവടങ്ങളിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.

Most Popular