Friday, September 17, 2021
Home Gulf യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ക്വാറന്റീന്‍ നിയമം

യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ക്വാറന്റീന്‍ നിയമം

അബൂദബി: യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അവധി സംബന്ധിച്ച പുതിയ പ്രോട്ടോകോള്‍ പുറത്തിറക്കി.
ദ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്സസാണ് ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ്19 പോസിറ്റീവായ വ്യക്തികളുമായി ജീവനക്കാര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി സ്ഥിരീകരിച്ചാല്‍ അവര്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും രണ്ട് ഡോസ് വാക്സിന്‍ ലഭിക്കുകയും ചെയ്താല്‍ അത്തരം സാഹചര്യത്തില്‍ അവരുടെ ക്വാറന്റീന്‍ കാലാവധിയെ റിമോര്‍ട്ട് വര്‍ക്കായി കണക്കാക്കും.
കോവിഡ്19 ബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിക്കുകയും എന്നാല്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിക്കുകയും ചെയ്യാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന വാര്‍ഷിക അവധിയില്‍ നിന്ന് ക്വാറന്റീന്‍ കാലാവധി വെട്ടിക്കുറയ്ക്കുന്നതായിരിക്കും. ജനുവരി 17 മുതല്‍ കൊവിഡ്19 വാക്സിന്‍ ലഭിക്കാത്ത എല്ലാ ജീവനക്കാര്‍ക്കും ഓരോ 14 ദിവസത്തിലും സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്.

Most Popular