ദോഹ: മെട്രോ എക്സ്പ്രസ് ടാക്സി സേവനം ഇനി ലുസെയ്ല്‍ മറീനയിലും ലഭ്യമാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വെസ്റ്റ്ബേ, അല്‍ ഖ്വാസര്‍, കത്താറ, ലെഗ്താഫിയ, ഖത്തര്‍ സര്‍വകലാശാല എന്നീ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് മാത്രമായിരുന്ന സര്‍വീസ് ആണ് ലുസെയ്ലിലേക്ക് കൂടി നീട്ടിയത്.
ലുസെയ്ല്‍ മറീനയിലേക്ക് വരാനും പോകാനും ലെഗ്താഫിയ സ്റ്റേഷനില്‍ നിന്ന് മെട്രോ എക്സ്പ്രസ് ലഭിക്കും. മെട്രോ എക്സ്പ്രസ് ആപ്ലിക്കേഷന്‍ മുഖേനയാണ് സേവനം ലഭിക്കുക. ഏഴു പേര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാവുന്ന മെഴ്സിഡീസ് വീറ്റോ വാനുകളാണ് മെട്രോ എക്സ്പ്രസ് വാഹനങ്ങളായി ഉപയോഗിക്കുന്നത്. ടാക്സി ആവശ്യമുള്ളവര്‍ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.