Friday, April 23, 2021
Home Gulf സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നുവെന്ന വാർത്ത വ്യാജം: ജിഎസിഎ

സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നുവെന്ന വാർത്ത വ്യാജം: ജിഎസിഎ

റിയാദ്: സൗദിയിലെ അന്താരാഷ്ട്ര വിമാന സർവീസ് ഒക്ടോബറിൽ പുനരാരംഭിക്കുമെന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ വ്യാജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും നിലവിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും അതിൽപറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജിഎസിഎ ട്വിറ്ററിലൂടെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ജിഎസിഎ വക്താവ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ റൗസ അറബ് ന്യൂസിനോട് പറഞ്ഞു.

ആഭ്യന്തര വിമാനങ്ങൾ ആരംഭിച്ചെങ്കിലും അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ ജിഎസിഎ ഇതുവരെ ഒരു തീയതിയും നിശ്ചയിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് മുതലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.

Most Popular