Friday, September 24, 2021
Home Gulf കുവൈത്തിൽ രണ്ട് മന്ത്രിമാർക്കെതിരേ അവിശ്വാസപ്രമേയം

കുവൈത്തിൽ രണ്ട് മന്ത്രിമാർക്കെതിരേ അവിശ്വാസപ്രമേയം

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് മന്ത്രിമാർക്കെതിരേ പാർലമെന്റിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ്. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. സൗദ് അൽ ഹർബി, ഉപപ്രധാനമന്ത്രി അനസ് അൽ സാലെ എന്നിവർക്കെതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് അവിശ്വാസ പ്രമേയങ്ങളും 10ാം തീയതി നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സെഷനിൽ പരിഗണിക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു.

അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെതിരായ കുറ്റവിചാരണ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി.

അൽഹുമൈദി അൽ സുബൈഇ തനിച്ചും ഖലീൽ അബ്ദുൽ, ഔദ അൽ റുവൈഇ എന്നിവർ സംയുക്തമായും നൽകിയ കുറ്റവിചാരണ നോട്ടീസ് ചർച്ചയ്‌ക്കൊടുവിലാണ് 10 എംപിമാർ മന്ത്രി സൗദ് അൽ ഹർബിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.

അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, ബദർ അൽ മുല്ല, അബ്ദുൽ കരീം അൽ കന്ദരി, യൂസഫ് അൽ ഫാദല, ഡോ.ഔദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ.ഖലീൽ അബ്ദുൽ, ഉമർ അൽ തബ്തബാഇ, ഫറാജ് അൽ അർബീസ്, നാസർ അൽ ദൂസരി എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചവർ. ഓൺലൈൻ പഠന സംവിധാനത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തീരുമാനങ്ങളായിരുന്നു മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അവർ ആരോപിച്ചു.

നിയമനകാര്യങ്ങളിൽ സ്വദേശികൾക്കാണ് മുൻഗണന നൽകുന്നതെന്നും ഭരണകാലയളവിൽ ഒട്ടേറെ സ്വദേശികൾക്കും ബിദൂനികൾക്കും നിയമനം നൽകിയതായും മന്ത്രി ഹർബി മറുപടി നൽകി.

Most Popular