Monday, June 14, 2021
Home Gulf ഖത്തറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 61 പേരെ കൂടി അറസ്റ്റ് ചെയ്തു

ഖത്തറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 61 പേരെ കൂടി അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 61 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരെ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

കോവിഡ വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് അധികൃതര്‍ സമീപ കാലത്ത് പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത നൂറുകണക്കിന് ആളുകളെയാണ് പൊലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധികള്‍, പ്രതിരോധ നടപടികള്‍ എന്നിവ സംബന്ധിച്ച് 1990 ലെ നിയമം 17 അനുസരിച്ച് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും നേരിടേണ്ടിവരും.

Most Popular