Friday, June 25, 2021
Home Gulf ഒമാനില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി സന്ദര്‍ശക വിസ ലഭിക്കില്ല; വ്യക്തത വരുത്തി അധികൃതര്‍

ഒമാനില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി സന്ദര്‍ശക വിസ ലഭിക്കില്ല; വ്യക്തത വരുത്തി അധികൃതര്‍

മസ്‌കത്ത്: ഒമാനില്‍ പത്ത് ദിവസത്തെ സൗജന്യ സന്ദര്‍ശക വിസകള്‍ ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവര്‍ക്കും ലഭിക്കില്ലെന്ന് സിവില്‍ വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.

യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്കോ വിസയുള്ളവര്‍ക്കോ മാത്രമാണ് സൗജന്യ സന്ദര്‍ശക വിസ അനുവദിച്ചതിന്റെ ആനുകൂല്യം ലഭിക്കൂയെന്നും അധികൃതര്‍ അറിയിച്ചു. ജി,സി,സി രാജ്യങ്ങളില്‍ തൊഴില്‍-ടൂറിസ്റ്റ് വിസയുള്ളരാണെങ്കില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതി ലഭിക്കും.

അസര്‍ബൈജാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസഖ്സ്ഥാന്‍, മെക്സിക്കോ, ക്യൂബ, വിയറ്റ്നാം ഭൂട്ടാന്‍ തുടങ്ങിയവയാണ് ഇന്ത്യക്കു പുറമേ നിയന്ത്രണം ബാധകമായ രാജ്യങ്ങള്‍.

ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ സന്ദര്‍ശക വിസ അനുവദിക്കുന്നതായി ഈമാസം ഒന്‍പതിനാണ് ഒമാന്‍ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്പോര്‍ട്ട്, താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ള സ്ഥിരീകരണം, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രതിദിന ചെലവിനുള്ള പണം എന്നിവ ഉണ്ടാകണം.

വിമാന കമ്പനികള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെടുകയും വേണം. അതേസമയം, പത്ത് ദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ചുമത്തും.

Most Popular