Friday, May 14, 2021
Home Gulf ഖത്തര്‍ ജനസംഖ്യയുടെ 23 ശതമാനം പേരും പ്രമേഹ രോഗത്തിന്റെ ഭീഷണിയിലെന്ന് അധികൃതര്‍

ഖത്തര്‍ ജനസംഖ്യയുടെ 23 ശതമാനം പേരും പ്രമേഹ രോഗത്തിന്റെ ഭീഷണിയിലെന്ന് അധികൃതര്‍

ദോഹ: മോശം ജീവിത ശൈലിയും വ്യായാമ കുറവും കാരണം ഖത്തറിലെ ജനസംഖ്യയുടെ 23 ശതമാനം പേരും പ്രമേഹ രോഗത്തിന്റെ ഭീഷണിയിലാണെന്ന് അധികൃതര്‍. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ഡയബെറ്റിസ് അസോസിയേഷന്‍ മേധാവി ഡോക്ടര്‍ അബ്ദുല്ല അല്‍ ഹാമാക് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പ്രതിവര്‍ഷം തോറും രാജ്യത്ത് പ്രമേഹ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നു കൊണ്ടിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്. ഇക്കാര്യത്തില്‍ നിരവധി അവബോധ പ്രവര്‍ത്തനങ്ങളും ഖത്തര്‍ ഡയബെറ്റിസ് അസോസിയേഷന്‍ നടത്തി വരികയാണ്.

അതേസമയം, ദോഹ ഹമദ് ആശുപത്രിയില്‍ ഉടന്‍ തന്നെ പുതിയ രണ്ടു പ്രമേഹ നിര്‍മാര്‍ജന ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് അല്‍ ഹാമാക് പറഞ്ഞു. ചില ആളുകളുടെ കാര്യത്തില്‍ ശരാശരിയിലും മേലെ പ്രമേഹം ബാധിക്കപ്പെട്ടതായി കാണപ്പെടുന്നുണ്ട്.

കുട്ടികളിലടക്കം രാജ്യത്ത് പ്രമേഹ രോഗം വര്‍ധിച്ചു വരുന്നത് വളരെ ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ നോക്കി കാണേണ്ടത് എന്നും അല്‍ ഹാമാക് ചൂണ്ടിക്കാട്ടി.

Most Popular