Tuesday, May 11, 2021
Home Gulf ഖത്തറില്‍ കോവിഡ് വാക്സിന്റെ ലഭ്യതക്ക് അനുസരിച്ച് സ്‌കൂളുകളിലെ ഹാജര്‍ നില ഉയര്‍ത്തുമെന്ന് അധികൃതര്‍

ഖത്തറില്‍ കോവിഡ് വാക്സിന്റെ ലഭ്യതക്ക് അനുസരിച്ച് സ്‌കൂളുകളിലെ ഹാജര്‍ നില ഉയര്‍ത്തുമെന്ന് അധികൃതര്‍

ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്റെ ലഭ്യതക്ക് അനുസൃതമായി സ്‌കൂളുകളിലെ ഹാജര്‍ നില വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ ഖാത്തിര്‍ ആണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

നിലവില്‍ 50 ശതമാനമാണ് സ്‌കൂളുകളിലെ ഹാജര്‍ നില കണക്കാക്കുകുന്നത്. കോവിഡ വാക്സിന്റെ ആദ്യ ഗുണ ഫലം ലഭിക്കേണ്ട വിഭാഗത്തില്‍ സ്‌കൂള്‍ ജീവനക്കാരും ഉള്‍പെടുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ശക്തമായ ഇടപെടല്‍ നടത്തി വരികയാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അല്‍ ഫൗസിയ അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി.

Most Popular