Saturday, June 19, 2021
Home Gulf ഖത്തറില്‍ നിലവില്‍ കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കില്ലെന്ന് അധികൃതര്‍

ഖത്തറില്‍ നിലവില്‍ കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കില്ലെന്ന് അധികൃതര്‍

ദോഹ: രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ തുടക്കമായത് കൊണ്ട് ഇപ്പോള്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ തത്സമയ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നത് പ്രായമേറിയവര്‍ക്കും ഗുരുതര കൊവിഡ് ബാധയുള്ളവര്‍ക്കുമാണ്. ഗര്‍ഭിണികള്‍ക്ക് വാക്സിനേഷന്‍ നിലവില്‍ നല്‍കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം അധികൃതര്‍ എടുത്തിട്ടില്ല.

രാജ്യത്ത് ലഭ്യമായിട്ടുള്ള വാക്സിനേഷന്‍ ഗര്‍ഭിണികളില്‍ എത്രമാത്രം ഫലപ്രദമാവും എന്നതിനെ കണക്കാക്കിയാണ് അടുത്ത നടപടികള്‍ ഉണ്ടാവുക. ആസ്തമ രോഗം മൂര്‍ച്ഛിച്ചവര്‍ കോവിഡ്് വാക്സിന്‍ എടുക്കുന്നതാണ് ഉത്തമം. കൊവിഡ് ഇത്തരക്കാരെയാണ് ഏറ്റവുമധികം ബാധിക്കുക എന്നതിനാലാണ് ഈ അഭിപ്രായമെന്നും അല്‍ ബയാത്ത് വിശദീകരിച്ചു.

Most Popular