Tuesday, May 18, 2021
Home Gulf ഖത്തറിലെ മണി എക്സ്ചേഞ്ചുകളില്‍ പുതിയ കറന്‍സികളുടെ ദൗര്‍ലഭ്യം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍

ഖത്തറിലെ മണി എക്സ്ചേഞ്ചുകളില്‍ പുതിയ കറന്‍സികളുടെ ദൗര്‍ലഭ്യം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍

ദോഹ: ഖത്തറിലെ മണി എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കറന്‍സികളുടെ ദൗര്‍ലഭ്യം ഉടന്‍ പരിഹരിക്കുമെന്ന് ബാങ്കിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് സെക്ടര്‍ മേധാവി മുഹമ്മദ് ബിന്‍ ജാസിം ബിന്‍ അജില്‍ കുവാരി

പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ അന്‍പതിനായിരം റിയാലിനധികം കൈമാറ്റം ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

ഖത്തര്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ രാജ്യത്തെ കറന്‍സികളുടെ മൂല്യം അപകടത്തിലാക്കാന്‍ ചില ശക്തികള്‍ ആസൂത്രിതമായി ശ്രമിച്ചു വരികയാണ്. ഖത്തര്‍ കള്ളപണ നിര്‍മാര്‍ജന കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ കറന്‍സിയുടെ ആവിര്‍ഭാവത്തോടെ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

പുതിയ കറന്‍സികള്‍ രാജ്യത്തെ ബാങ്കുകള്‍, എ.ടി.എം മെഷീനുകള്‍ എന്നിവടങ്ങളില്‍ ലഭ്യമാക്കാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. പുതിയ കറന്‍സികളുടെ വകഭേദങ്ങള്‍ അടക്കം രാജ്യത്തെ എണ്‍പത് ശതമാനം എ.ടി.എം മെഷീനുകളിലും ലഭ്യമായിട്ടുണ്ടെന്നും അല്‍ കുവാരി ചൂണ്ടിക്കാട്ടി

Most Popular