Saturday, April 10, 2021
Home Gulf ഒഐസിയും മുസ്ലിം വേൾഡ് ലീഗും ധാരണാപത്രം ഒപ്പു വെച്ചു; ലക്ഷ്യം തീവ്രവാദവും ഇസ്ലാമോഫോബിയയും ചെറുക്കൽ

ഒഐസിയും മുസ്ലിം വേൾഡ് ലീഗും ധാരണാപത്രം ഒപ്പു വെച്ചു; ലക്ഷ്യം തീവ്രവാദവും ഇസ്ലാമോഫോബിയയും ചെറുക്കൽ

റിയാദ്: പൊതുലക്ഷ്യങ്ങൾക്കായി സഹകരിച്ച് പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും മുസ്ലിം വേൾഡ് ലീഗും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. തീവ്രവാദവും ഇസ്ലാമോഫോബിയയും ചെറുക്കുക എന്നതാണ് പ്രധാനലക്ഷ്യം.

സംവാദത്തിന്റേയും സഹവർത്തിത്വത്തിന്റേയും മൂല്യങ്ങൾക്ക് പിന്തുണ നൽകൽ, മിതത്വം, സഹിഷ്ണുത, മറ്റ് സംസ്‌കാരങ്ങളോടുള്ള ആദരവ് എന്നിവയെ അടിസ്ഥാനമാക്കി ഇസ്ലാമിന്റെ യഥാർഥ മൂല്യങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഈ ലക്ഷ്യങ്ങൾക്കായി ഒന്നിച്ചു പ്രവർത്തിക്കുക എന്നതാണ് ധാരണാ പത്രത്തിന്റെ ഉദ്ദേശ്യം.

ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉസൈമിനും, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

Most Popular