Sunday, September 19, 2021
Home Gulf ഒമാനിൽ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു

ഒമാനിൽ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു

ഒമാൻ: ഒമാനിൽ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സുവൈഖ് വിലായത്തിലെ അല്‍ ശുബൈഖി പ്രദേശത്ത് വ്യാഴാഴ്ചയാണ് അപകടം .

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. അപകട പശ്ചാത്തലത്തില്‍ നീന്തല്‍ കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Most Popular