Wednesday, May 12, 2021
Home Gulf ഒമാനില്‍ സാമൂഹിക പരിപാടികള്‍ക്ക് നാളെ മുതല്‍ വീണ്ടും വിലക്ക്

ഒമാനില്‍ സാമൂഹിക പരിപാടികള്‍ക്ക് നാളെ മുതല്‍ വീണ്ടും വിലക്ക്

മസ്‌കത്ത്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. സമ്മേളനങ്ങള്‍, എക്‌സിബിഷിനുകള്‍ ,പ്രാദേശിക പരിപാടികള്‍, സ്‌പോര്‍ട്‌സ് ഇവെന്റുകള്‍, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ ,പൊതു പരിപാടികള്‍ എന്നിവ നടത്തുന്നത് നാളെ മുതല്‍ നിരോധിച്ചുകൊണ്ട് സുപ്രീം കമ്മിറ്റി ഉത്തരവിട്ടു.

സര്‍വകലാശാലകളിലും കോളേജുകളിലും നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. അത്യാവശ്യമില്ലെങ്കില്‍ പൗരന്മാരും സ്ഥിര താമസക്കാരും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്തു.

Most Popular