
ഒമാനില്‍ ഇന്ന് 184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
HIGHLIGHTS
ഒമാനില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്
മസ്കത്ത്: ഒമാനില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 253 പേര് കൂടി രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 124,329 കോവിഡ് കേസുകളില്‍ 115,866 പേര് ഇതുവരെ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,028 പേരാണ്. അതേസമയം, ഇന്ന് അഞ്ച് പേര് കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 1,435 ആയി.